കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതിനെതിരേ പ്രതികള്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ കക്ഷിചേര്‍ത്തു.
അപ്പീലില്‍ സര്‍ക്കാര്‍ കക്ഷിയല്ലാത്തതിനാല്‍ ഈ ആവശ്യമുന്നയിച്ച് പ്രതികളായ ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരനും കെ.എ. രതീഷും നല്കിയ അപ്പീല്‍ ഹര്‍ജിയില്‍ ഉപഹര്‍ജി നല്‍കുകയായിരുന്നു. അപ്പീലില്‍ 12 ന് വാദം തുടരും.